കളമശ്ശേരിയിൽ കോൺഗ്രസ്സും ലീഗും നേർക്കുനേർ - അജിതാ ജയ്ഷോർ
കൊച്ചി : കളമശ്ശേരി മണ്ഡലത്തിൽ കെ.എം.ഷാജി മത്സരിക്കണമെന്ന സി.സി.സി. നിലപാടിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. കളമശ്ശേരിയിൽ ഷാജിയെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ്സ് ജില്ല നേതൃത്വത്തിൻ്റെ നിലപാടിനെതിരെ യാണ് ബ്ളോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ,ടി.ജെ.ടൈറ്റസ്, സുരേഷ് മുട്ടത്തിൽ, ശ്രീകുമാർ മുല്ലേപ്പിള്ളി,കെ.എസ്.താരാനാഥ്, കെ.എ.അബ്ദുൾ അസീസ്, വി. എ.അബ്ദുൾ സലാം, മുഹമ്മദ് അൻവർ, എ.ബി.സേതു മാധവൻ എന്നിവർ രംഗത്ത് വന്നിരിക്കുന്നത്.നിലവിൽ എം.എൽ.എ.ആയ വി.കെ.ഇബ്രാഹിം കുഞ്ഞ് തന്നെ മത്സരിച്ചാൽ സീറ്റ് നിലനിർത്തുക എളുപ്പമാണന്ന് ഇവർ പറഞ്ഞു. അല്ലാത്തപക്ഷം ഇബ്രാഹിം കു. ഞ്ഞ് നിർദ്ദേശിക്കുന്ന വ്യക്തി മത്സ രിക്കണമെന്നുമാണ് ഇവരുടെ വാദം.ഇത് സംബദ്ധിച്ച നിലപാട് ജില്ല നേതൃത്വത്തെ അറിയിച്ചതായി നേതാക്കൾ പറഞ്ഞു.



Author Coverstory


Comments (0)